Advertisement

ഇന്ത്യൻ ഹോക്കി ടീം പരിശീലകനെ പുറത്താക്കി

September 2, 2017
1 minute Read
indian hockey team coach Roelant oltmans expelled

ഇന്ത്യൻ ഹോക്കി ടീമിന്റെ ഹെഡ് കോച്ചായിരുന്ന റോളന്റ് ഓൾട്ട്മാൻസിനെ പുറത്താക്കി. ടീമിന്റെ മോശപ്പെട്ട പ്രകടനത്തെ തുടർന്നാണ് നടപടി.
നേരത്തെ ടീമിന്റെ ഹൈ പെർഫോമൻസ് മാനേജരായിരുന്ന ഓൾട്ട്മാൻസ് 2015ലാണ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. വിവാദങ്ങൾക്കുശേഷം പോൾ വാൻ ആസ് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഓൾട്ട്മാൻസ് പരിശീലകനായത്.

ഒക്‌ടോബർ 11 മുതൽ 22 വരെ ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യാ കപ്പിന് തൊട്ടുമുൻപാണ് പരിശീലകനെ മാറ്റുന്നത്. ഇന്ത്യ ഈ വർഷം ഹോക്കി വേൾഡ് ലീഗിനും അടുത്ത വർഷം ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നുണ്ട്.

 

indian hockey team coach Roelant oltmans expelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top