Advertisement

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

July 22, 2024
1 minute Read

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്. ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് മലയാളി താരം വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

രണ്ടുതവണ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയിട്ടുമുണ്ട്. ഖേൽ രത്ന, അർജുന, പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 18 വർഷത്തിനുശേഷം, പാരീസ് ഒളിമ്പിക്‌സിനായി ടീം ഒരുങ്ങുമ്പോഴും ഗോൾപോസ്റ്റിനുമുന്നിലെ വിശ്വസ്തനായി ശ്രീജേഷ് ടീമിനൊപ്പമുണ്ട്. താരത്തിന്റെ നാലാം ഒളിമ്പിക്സാണ്. 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇന്ത്യൻ ​ഗോൾ വലക്ക് ശ്രീജേഷ് ഭദ്രമായ കവലാൾ ആയിരുന്നു.

പാരീസ് ഒളിമ്പിക്‌സിനായി ഇന്ത്യൻ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ​ഗോൾ കീപ്പർ. ടീം ഗോൾ കീപ്പർ: പി ആർ ശ്രീജേഷ്ഡി, ഫൻഡർമാർ: ജർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, ഹർമൻപ്രീത് സിംഗ്, സുമിത്, സഞ്ജയ്, മിഡ്ഫീൽഡർമാർ: രാജ്കുമാർ പാൽ, ഷംഷേർ സിംഗ്, മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഫോർവേഡുകൾ: അഭിഷേക്, സുഖ്ജീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ, മൻദീപ് സിംഗ്, ഗുർജന്ത് സിംഗ് റിസർവ് താരങ്ങൾ: നീലകണ്ഠ ശർമ്മ, ജുഗ്രാജ് സിംഗ്, കൃഷൻ ബഹദൂർ പഥക്.

Story Highlights : Indian Hockey Goalkeeper PR Sreejesh Announces Retirement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top