Advertisement

ഇന്ത്യയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം

September 2, 2017
1 minute Read
regulations for flying drone

രാജ്യത്ത് ഡ്രോണുകൾ പറത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഡ്രോണുകളെ നിരീക്ഷിക്കാനും അനിയന്ത്രിത ഉപയോഗം തടയാനും ജർമനിയിൽ നിന്ന് പുതിയ സംവിധാനം ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയം. എട്ട് മുതൽ പത്ത് കോടി വരെ വിലവരുന്ന ഈ ഉപകരണത്തിൽ റഡാർ, റേഡിയോ ഫ്രീക്വൻസി ജാമർ തുടങ്ങിയ സംവിധാനങ്ങളുണ്ടാവും.

ആദ്യഘട്ടത്തിൽ എൻ.എസ്.ജി, സി.ഐ.എസ്.എഫ് എന്നിവയ്ക്കാകും ഈ സംവിധാനങ്ങൾ നൽകുക. ഡ്രോണുകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ പുതിയ നിയമം കൊണ്ടുവന്നേക്കുമെന്നും സൂചനയുണ്ട്.

regulations for flying drone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top