പുത്തൻ പരിഷ്‌കരണങ്ങളുമായി വിൻഡോസ് 10; അപ്‌ഡേറ്റ് ഒക്ടോബർ പത്ത് മുതൽ

പുത്തൻ പരിഷ്‌കരണങ്ങളുമായി വിൻഡോസ് 10 വരുന്നു. പുതിയ അപ്‌ഡേറ്റ് ഒക്ടോബർ 10 ന് എത്തും. മാസങ്ങൾക്ക് മുൻപ് തന്നെ പുതിയ പതിപ്പിന്റെ ക്രിയേറ്റർ അപ്‌ഡേറ്റിന്റെ പരീക്ഷണം മൈക്രോസോഫ്റ്റ് ആരംഭിച്ചിരുന്നു.
വിൻഡോസ് മിക്‌സഡ് റിയാലിറ്റി, പീപ്പിൾ ഇന്റഗ്രേഷൻ ഫീച്ചർ ,വൺഡ്രൈവ്,ഓൺ ഡിമാന്റ് എന്നിവയാകും പുതിയ പതിപ്പിന്റ പ്രധാനപ്രത്യേകത.ഡിസൈനിംഗിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.അടുത്ത വർഷം മറ്റൊരു അപ്‌ഡേഷൻ കൂടി വിൻഡോസ് 10ന് ഉണ്ടാകും.
ടൈംലൈൻ ആൻഡ്രോയിഡ് ഐഓഎസ് ഉപകരണങ്ങളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യം, ഫോണുകളിലും പിസിയിലും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിവേ!ഴ്‌സൽ ക്ലിപ്പ് ബോർഡ്‌സംവിധാനം തുടങ്ങിയ ഫീച്ചറുകൾ വിൻഡോസിന്റെ ഭാവി അപ്‌ഡേറ്റുകളിൽ ഉണ്ടാവും.
windows 10 update on october 10
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here