Advertisement

അൽഫോൺസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തു

September 3, 2017
1 minute Read
alphons kannanthanam sworn in

കേന്ദ്രസഹമന്ത്രിയായി അൽഫോൺസ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് എൽഫോൺസ് സത്യപ്രതിജ്ഞ ചെയ്തത്.

തൻറെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ പറഞ്ഞു. കേരളത്തെ പ്രതിനീധീകരിച്ച് മന്ത്രിയാവുന്നതിൽ അഭിമാനമുണ്ട്. മന്ത്രിസഭയിൽ കേരളത്തിൻറെ വക്താവായിരിക്കുമെന്നും കൊച്ചു വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

കേരളത്തിൽനിന്നുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയാണ് അൽഫോൺസ് കണ്ണന്താനം. ‘ദേവികുളം സബ്കളക്ടർ, ‘മിൽമ’ മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്‌മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങളുംഅദ്ദേഹം വഹിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top