സർക്കാരിന്റെ ഓണാഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം; മുഖ്യാതിഥിയായി മമ്മൂട്ടി

സംസ്ഥാന സർക്കാർ ഒരുക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷപരിപാടികൾക്ക് ഇന്ന് തിരിശീല ഉയരും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. മെഗാസ്റ്റാർ മമ്മൂട്ടി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നടി മഞ്ജുവാര്യരുടെ നൃത്തവും അരങ്ങേറും.
ഓണാഘോഷത്തിന്റെ വരവ് അറിയിച്ച് സെപ്തംബർ ഒന്നിന് വൈകുന്നേരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കനകക്കുന്ന് കൊട്ടാരവളപ്പിൽ പതാക ഉയർത്തിയതോടെയാണ് ഇത്തവണത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാവുക. തുടർന്ന് കവടിയാർ മുതൽ മണക്കാട് വരെയുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ, മന്ത്രി എം.എം.മണി നിർവ്വഹിക്കും. ഓണം വാരാഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നടക്കുക.
സർക്കാർ ഒരുക്കുന്ന ഓണാഘോഷപരിപാടികൾ ഈ വർഷം നഗരത്തിനകത്തും പുറത്തുമായി മുപ്പത് വേദികളിൽ നടക്കും. 14 ജില്ലകളിലെയും ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലുകളുടെ നേതൃത്വത്തിൽ അതത് ജില്ലകളിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബർ ഒൻപതിന് നടക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷപരിപാടികൾക്ക് സമാപനമാകും.
govt onam celebration begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here