കങ്കണയെ 16ആം വയസ്സിൽ പീഡിപ്പിച്ചത് ആ നടൻ; വെളിപ്പെടുത്തലുമായി താരം

ബോളിവുഡിലെ ക്വീൻ കങ്കണ എന്തും എവിടെയും തുറന്ന് പറയാൻ തന്റേടമുള്ള നടിയാണ്. അത് തനിക്ക് സംഭവിച്ചതായാലും ബോളിവുഡിലൊ സമൂഹത്തിലൊ നടക്കുന്നതായാലും പ്രതികരിക്കും കങ്കണ. ഇത്തവണ ഖങ്കണയുടെ പ്രതികരണം ബോളിവുഡിനെ മാത്രമല്ല, ഇന്ത്യൻ സിനിമയെ ഒന്നടങ്കം ഞെട്ടിച്ചു.
കങ്കണ പലതവണ പറഞ്ഞിട്ടുള്ളതാണ് തന്നെ 16ആം വയസസ്സിൽ ഒരാൾ പീഡിപ്പിച്ചിട്ടുണ്ട് എന്നത്. പല അഭിമുഖങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ആരാണ് ആ ക്രൂരകൃത്യത്തിന് പിന്നിലെന്ന് ഒരിക്കലും കങ്കണ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ അതും സംഭവിച്ചിരിക്കുന്നു.
നടൻ ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് കങ്കണ വെളിപ്പെടുത്തുന്നത്. അച്ഛനേക്കാൾ പ്രായമുള്ള അയാൾ തന്നെ പീഡിപ്പിച്ചുവെന്നാണ് താരത്തിന്റെ വാക്കുകൾ. മലയാളികൾക്ക് സുപരിചിതയായ നടി സെറീന വഹാബിന്റെ ഭർത്താവാണ് ആദിത്യ പഞ്ചോളി.
തന്റെ രക്ഷിതാക്കളോട് ഇത് പറയാനാകില്ലെന്നും തന്നെ രക്ഷിക്കണമെന്നും സെറീനയോട് താൻ പറഞ്ഞുവെന്നും അപ്പോൾ സെറീന നൽകിയ മറുപടി ഞെട്ടിച്ചുവെന്നുമാണ് താരം പറയുന്നത്.
അയാൾ ഇനി വീട്ടിലേക്ക് വരില്ലല്ലോ എന്നതാണ് തന്റെ ആശ്വാസമെന്നായിരുന്നു സെറീന നൽകിയ മറുപടി. അതൊരിക്കളും താൻ പ്രതീക്ഷിച്ച മറുപടി ആയിരുന്നില്ലെന്നും പറയുന്നു കങ്കണ.
കുറച്ച് നാളുകൾക്ക് ശേഷം പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പോലീസ് ആദിത്യ പഞ്ചോളിയെ വിളിച്ച് ശാസിച്ച് വിടുകയാണ് ഉണ്ടായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here