ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗട്ട് ; ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക്

ഏറെ കാത്തിരിപ്പിനൊടുവിൽ കങ്കണ റണൗട്ടിന്‍റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രത്തിന്റെ റിലീസ് ഡേറ്റുകൾ മുൻപ് പലതവണ മാറ്റിവെച്ചിരുന്നു. [[Kangana Ranaut]
ചിത്രത്തിന്‍റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
Read Also: ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു
കങ്കണയുടെ മണികര്‍ണിക ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കങ്കണ തന്നെയാണ് സംവിധാനം ചെയ്തത്. 1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഇന്ദിരാഗാന്ധി വധം, ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്‌റെ വളര്‍ച്ച തുടങ്ങിയ സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
Story Highlights : Kangana Ranaut’s film ‘Emergency’ release on tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here