ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 2011 നവംബറിൽ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രൻ 2023 മാർച്ചിലാണ് പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.
Read Also:ഉണക്കമുന്തിരി വെള്ളം നല്ലതാണോ ? അറിയാം ഗുണങ്ങൾ
ഈ മാസം ആദ്യം വിരമിച്ച ജസ്റ്റിസ് സി ടി രവികുമാറിന്റെ ഒഴിവിലേക്കാണ് വിനോദ് ചന്ദ്രൻ നിയമിതനായത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാർശ ചെയ്തത്.
എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ സ്വദേശിയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ. കേരളത്തിൽ നിയമബിരുദം നേടിയ ജസ്റ്റിസ് 1991 ലാണ് തന്റെ നിയമ ജീവിതം ആരംഭിക്കുന്നത്. നികുതിയിലും പൊതു നിയമത്തിലും വിദഗ്ധനായ അദ്ദേഹം 2007 മുതല്‍ 2011 വരെ കേരള സർക്കാരിന്റെ സംസ്ഥാന സര്‍ക്കാര്‍ പ്ലീഡറായും (ടാക്‌സ്) സേവനമനുഷ്ഠിച്ചു.
Story Highlights :Justice K Vinod Chandran oath as supreme court judge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here