Advertisement

താത്കാലിക വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

15 hours ago
2 minutes Read
vc

താത്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അപ്പീല്‍ ഫയല്‍ ചെയ്തു. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനങ്ങള്‍ റദ്ധാക്കിയ വിധിക്കെതിരെയാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

താത്ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടുതലാകരുതെന്ന് ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പോയതോടെ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമായി. രണ്ട് സര്‍വകലാശാലകളിലെയും താല്‍ക്കാലിക വിസിമാരുടെ നിയമനം ഇനിയും വൈകും. മുഖ്യമന്ത്രിയും, ഉന്നത വിദ്യാഭ്യാസ-നിയമ മന്ത്രിമാരും ഗവര്‍ണറെ നേരിട്ട് കണ്ട് നടത്തിയ അനുനയ നീക്കവും പാളി. സര്‍വകലാശാല നിയമഭേദഗതി നിയമത്തിലും അനിശ്ചിതത്വം തുടരുകയാണ്.

അതിനിടെ, അധികാര പോര് തുടരുന്ന കേരള സര്‍വകലാശാലയിലും ഭരണ പ്രതിസന്ധി തുടരുകയാണ്. ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി ഇന്നലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ കൂടിക്കാഴ്ച നടത്തി. പ്രശ്‌ന പരിഹാരത്തിനായി രജിസ്ട്രാര്‍ പദവിയില്‍ നിന്നും കുറച്ച് ദിവസം വിട്ട് നില്‍ക്കാന്‍ മന്ത്രി അനില്‍കുമാറിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

Story Highlights : Temporary VC appointment: Governor Rajendra Arlekar approaches Supreme Court against High Court verdict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top