Advertisement

മുഖ്യമന്ത്രി ഗവർണറുമായി നാളെ കൂടിക്കാഴ്ച നടത്തും

6 hours ago
1 minute Read
rajbhavan

കേരള സർവകലാശാല സമവായശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ നിർണായക നീക്കം. നാളെ വൈകിട്ട് 3.30 ന് രാജ്ഭവനിലെത്തി മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിൽ നാളെ നടക്കുന്ന ചർച്ച ഏറെ നിർണായകമാണ്. തർക്ക വിഷയങ്ങൾ ചർച്ചയാകുമെന്നും റിപ്പോർട്ട്.
സർവകലാശാലയിലെ പിരിമുറുക്കം അയഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസും രാജ്ഭവനുമായി ആശയവിനിമയം നടത്തിയതോടെയാണ്.

അതേസമയം താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാനിരിക്കയാണ് ഗവർണർ. താത്ക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാകണമെന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധി ചോദ്യം ചെയ്താണ് ഗവർണർ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നത്. ഈ അപ്പീലിലാണ് യുജിസിയെ കൂടി കക്ഷി ചേർക്കാനുളള സാധ്യതകൾ തേടുന്നത്.യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് സർവകലാശാലകളിലെ വി സി നിയമനം.സ്ഥിരം വി സിയുടെ എല്ലാ അധികാരങ്ങളും താത്ക്കാലിക വി സിക്കുമുണ്ട്. ഈ സാഹചര്യത്തിൽ
താത്ക്കാലിക വി സി നിയമനത്തിലും യുജിസി മാനദണ്ഡങ്ങൾ ബാധകമാക്കേണ്ടതല്ലേ എന്നാണ് അപ്പീലിലൂടെ ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യം.

Story Highlights : The Chief Minister will meet the Governor tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top