ദിലീപിനെ കാണാൻ ഷാജോൺ ജെയിലിലെത്തി
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാൻഡിൽ കഴിയുന്ന പതിനൊന്നാം പ്രതി ദിലീപിനെ കാണാൻ നടൻ കലാഭവൻ ഷാജോൺ ആലുവ ജയിലിലെത്തി. ഇന്ന് രാവിലെയാണ് ഷാജോൺ ദിലീപിനെ കണ്ടത്. പത്തുമിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചതെന്നും കൂടുതലൊന്നും സംസാരിച്ചില്ലെന്നും പുറത്തിറങ്ങിയ ശേഷം ഷാജോൺ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ ദിലീപിനെ കാണാൻ ഭാര്യ കാവ്യാ മാധവനും, മകൾ മീനാക്ഷിയും, സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷയും എത്തിയിരുന്നു. അച്ഛന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു ഇത്.
അതേസമയം, ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. ഓണാവധിക്ക് ശേഷം ഹൈക്കോടതി തുറക്കുമ്പോൾ ഒരു ജാമ്യഹർജി കൂടി സമർപ്പിക്കാനാണ് തീരുമാനം.
shajon met dileep at jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here