നോട്ട് അസാധുവാക്കൽ ബോർഡിൽ താൻ ഉണ്ടായിരുന്നില്ല; വെളിപ്പെടുത്തലുമായി രഘുറാം രാജൻ

നോട്ട് അസാധുവാക്കൽ തീരുമാനിച്ച ബോർഡിൽ താൻ ഉണ്ടായിരുന്നില്ലെന്ന് മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ രഘുറാം രാജിന്റെ വെളിപ്പെടുത്തൽ. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട തീരുമാനത്തെ താൻ അനുകൂലിച്ചിരുന്നില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേർത്തു.
തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഡു ഐ ഡു’ എന്ന പുസ്തകത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങൾ. ആർബിഐ ഗവർണ്ണറായിരുന്ന കാലഘട്ടത്തിൽ രഘുറാം രാജൻ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
സെപ്റ്റംബർ 3ന് പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് നോട്ട് നിരോധന വിഷയത്തിൽ രഘുറാം രാജൻ മനസ്സ് തുറക്കുന്നത്. തന്റെ പിൻഗാമികളുടെ തുടക്കകാലത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയിട്ടാണ് ഇത്രയും
കാലം നോട്ട് നിരോധന വിഷയത്തിൽ താൻ പരാമർശങ്ങളൊന്നും നടത്താതിരുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
was not part of demonetization says raghuram rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here