ഹജ്ജിന് ഇന്ന് പരിസമാപ്തി; ഇനി പ്രയാണം മദീനയിലേക്ക്

അവസാനത്തെ ജംറയിലെ കല്ലേറും പൂർത്തിയാക്കി ഈ വർഷത്തെ ഹജ്ജിനു ഇന്ന് പരിസമാപ്തിയാകും. പ്രധാന കർമങ്ങൾ കഴിഞ്ഞതോടെ ഞായറാഴ്ചയിലെ കല്ലേറ് പൂർത്തിയാക്കി പകുതിയോളം ഹാജിമാർ മിനായിൽനിന്നു വൈകിട്ടോടെ പുറപ്പെട്ടു. അവശേഷിക്കുന്നവർ ഇന്നത്തെ കല്ലേറ് കർമങ്ങൾ കൂടി പൂർത്തീകരിച്ചു മിനാ താഴ്‌വാരം വിടും.
ഹജ്ജ് കർമങ്ങൾക്ക് വിരാമമായതോടെ തീർഥാടകർ വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി മദീനയിലേക്ക് പ്രയാണം തുടങ്ങി. മദീനയിലെത്തുന്ന തീർഥാടകർ ആദ്യം റൗദാ ശരീഫ് സന്ദർശിക്കും. പിന്നീട് ചരിത്ര സ്മാരകങ്ങളിൽ കൂടി സന്ദർശനം നടത്തും. തീർഥാടകർക്ക് എല്ലാ വിധ സൗകര്യങ്ങളും മസ്ജിദുന്നബവി അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ തീർഥാടകരിൽ ഹജ്ജിന് മുൻപ് 60,000 ഓളം ഹാജിമാർ മദീന സന്ദർശനം പൂർത്തീകരിച്ചു. ബാക്കിയുള്ളവരാണ് ഇനി മദീന സന്ദർശനം പൂർത്തീകരിക്കാനുള്ളത്. മക്കയിൽനിന്ന് ഹാജിമാരെ മദീനയിലെത്തിക്കാൻ ഇന്ത്യൻ മിഷൻ പുത്തൻ ബസുകൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
Hajj ends today now pilgrims go to Medina, madeena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here