ഇന്ത്യയിൽ ഓൺലൈൻ ബാങ്കിങ്ങിന് താൽപര്യമേറുന്നു

ഇന്ത്യയിൽ കൂടുതൽ പേർ ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നതായി സർവേ. സങ്കീർണമായ ബാങ്കിങ് പ്രശ്‌നങ്ങൾപോലും നേരിട്ട് ബാങ്കിൽ ചെന്ന് പരിഹരിക്കുന്നതിലും കൂടുതൽ നെറ്റ്ബാങ്കിങ്ങിലൂടെയോ മൊബൈൽ ബാങ്കിലൂടെയോ പരിഹരിക്കാനാണ് ഉപഭോക്താക്കൾ താൽപര്യപ്പെടുന്നതെന്ന് സർവേ വ്യക്തമാക്കുന്നു. ആഗോള ടെക്‌നോളജി കമ്പനിയായ അവായ നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
ഇന്ത്യ, ബ്രിട്ടൻ, ഒസ്‌ട്രേലിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് സർവേ നടത്തിയത്. ഇതിൽ 26 ശതമാനം ഇന്ത്യക്കാർ മൊബൈൽ ആപ്പിലൂടെയാണ് സേവനം തേടുന്നത്. അതേസമയം ബ്രിട്ടനിൽ 21 ശതമാനവും ഓസ്‌ട്രേലിയയിൽ 19 ശതമാനവും യു.എ.ഇയിൽ 24 ശതമാനവുമാണ് ഈ രീതിയിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത് സർവേ വ്യക്തമാക്കുന്നു.
india inclines towards online banking says survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here