അൻവർ എംഎൽഎയുടെ പാർക്കിന്റെ ഫോട്ടോ എടുത്തതിന് യുവാക്കൾക്ക് മർദ്ദനം

പി.വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലെ പാർക്കിലെത്തിയ യുവാക്കൾക്ക് മർദനം. പാർക്കിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് മർദ്ദനം. നാലുപേരെയാണ് മർദ്ദിച്ചത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടിയത്തൂർ സ്വദേശികളായ യുവാക്കൾക്കാണ് നാട്ടുകാരുടെ മർദനമേറ്റത്.
ഒരാളുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ നാളെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. മർദിച്ചത് ആരാണെന്ന് വ്യക്തമല്ലെന്നും തങ്ങൾ സെൽഫിയെടുക്കുക മാത്രമാണ് ചെയ്തതെന്നും യുവാക്കൾ പറഞ്ഞു. സ്ഥലത്തെത്തിയ പോലീസ് മർദ്ദനത്തിനിരയായവരെ നടുറോഡിൽ മുട്ടുകുത്തിച്ചുവെന്നും പരാതി. എന്നാൽ ഇക്കാര്യം പോലിസ് നിഷേധിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here