Advertisement

ഇപിഎസ്‌ പക്ഷത്തോടൊപ്പം 111 എംഎൽഎമാർ

September 5, 2017
0 minutes Read
palaniswami

തമിഴ്‌നാട്ടിൽ അപ്രതീക്ഷിത ചുവടുമാറ്റം. എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. പളനിസ്വാമി വിളിച്ച അണ്ണാ ഡിഎംകെ എംഎൽഎമാരുടെ നിർണ്ണായക യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തു. പളനിസ്വാമി സർക്കാർ വിശ്വാസവോട്ടെടുപ്പിലൂടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പ്രതിഷേധം ആരംഭിച്ചു.

234 അംഗ നിയമസഭയിൽ 134 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്ക് ഉള്ളത്. ഭരണം നിലനിർത്താൻ പളനി സ്വാമി സർക്കാരിന് വേണ്ടത് 117 എംഎൽഎമാരാണ്. നേരത്തേ പളനിസ്വാമി വിളിച്ച യോഗത്തിൽ പങ്കെടുത്തത് 75 എംഎൽഎമാർ മാത്രമായിരുന്നു. ഇത് 111 ആയി ഉയർത്തിയത് പളനിസ്വാമി പക്ഷത്തെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top