Advertisement

ലാലു പ്രസാദ് യാദവിന്റെ മകൾ മിസാഭാരതിയുടെ ഫാം കണ്ടുകെട്ടി

September 5, 2017
1 minute Read
misa bharti

ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ മകളും എം പിയുമായ മിസ ഭാരതിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസ് കണ്ടുകെട്ടി. ദൽഹി ബിജ്വാസനിലുള്ള ഫാം ഹൗസാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കഴിഞ്ഞ ജൂലായ് എട്ടിനു അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മിസ ഭാരതിയുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

അന്വേഷണ ഉദ്യോഗസ്ഥർക്ക് മിസാ ഭാരതിയും ഭർത്താവും നൽകിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി. മിസ ഭാരതിയുടെ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് രാജേഷ് അഗർവാളിനെ നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ലാലു പ്രസാദ് പ്രതികരിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top