തൃത്താലയിൽ പിതാവ് മകനെ വെട്ടിക്കൊന്നു

kozhi daughter in law killed mother in law boxer ramees patel killed mother arrested malayali youth found dead at hyderabad 12 year old killed mother

കുടുംബ വഴക്കിനിടെ പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയിൽ മേലേതിൽ മുഹാരി (55)യാണ് മകൻ റിയാസി (30) നെ വെട്ടിക്കൊന്നത്.

ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ഇരുവരും വഴക്കിട്ടുവെന്നും വഴക്കിനിടെ മുഹാരി റിയാസിനെ വെട്ടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. കാലിന് വെട്ടേറ്റ റിയാസ് ചോരവാർന്നാണ് മരിച്ചത്. മദ്യ ലഹരിയിലായതിനാൽ മുറിവിന്റെ ഗൗരവം ഇരുവർക്കും മനസിലായില്ല. വഴക്ക് പതിവുള്ളതായതിനാൽ വീട്ടിലുള്ള മറ്റുള്ളവർ ഇക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് സൂചന.

സംഭവത്തെത്തുടർന്ന് മുഹാരി ഒളിവിലാണ്. പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

father killed son at thrithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top