ഗണേഷ്‌കുമാർ ജയിലിലെത്തി ദിലീപിനെ കണ്ടു

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ ആലുവ സബ് ജയിലിലെത്തി കണ്ടു. ഉച്ചയ്ക്ക് 12.15 ഓടെയാണ് ഗഷേണ് ജയിലിലെത്തിയത്. തിരുവോണ ദിവസം നടൻ ജയറാം ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
ദിലീപിന്റെ ഔദാര്യം പറ്റിയവർ ഒപ്പം നിൽക്കേണ്ട സമയമാണിതെന്നും കോടതി കുറ്റവാളിയെന്ന് കണ്ടെത്തും വരെ ദിലീപിനൊപ്പമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കാവ്യാ മാധവനും മകൾ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിർഷയും ദിലീപിനെ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദർശിച്ചിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, ഹരീശ്രീ അശോകൻ എന്നിവരും ദിലീപിനെ കാണാൻ ജയിലിലെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here