Advertisement

പാര്‍ക്കിലെത്തിയവരെ മര്‍ദിച്ച സംഭവം: 14 പേര്‍ കസ്റ്റഡിയില്‍

September 5, 2017
Google News 1 minute Read
p v anvar water theme park (1) pv anwar park attack issue 14 arrested

പി.വി അന്‍വര്‍ എം.എല്‍.എയുടെ വിവാദമായ കക്കാടംപൊയിലിലെ പാര്‍ക്കിലെത്തിയ വിനോദസഞ്ചാരികളെ മര്‍ദിച്ച സംഭവത്തില്‍ 14 പേര്‍ കസ്റ്റഡിയില്‍. തിരുവമ്പാടി പൊലിസ് സ്റ്റേഷനിലെ രണ്ടു പൊലിസുകാരും നാട്ടുകാരായ 12 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
താമരശേരി സി.ഐയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസമായിരുന്നു കക്കാടംപൊയിലിലെ പാര്‍ക്കിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പാര്‍ക്കിനു സമീപം വച്ച് യുവാക്കളെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനമേറ്റ നാലു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

pv anwar park attack issue 14 arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here