Advertisement

ഷവോമി ആൻഡ്രോയിഡ് വൺ സെപ്തംബർ 12 മുതൽ വിപണിയിൽ; സവിശേഷതകൾ കാണാം

September 5, 2017
2 minutes Read
xiaomi android one in market from sept 12 xiaomi Mi a1 in flipkart today

ഷവോമിയുടെ ആൻഡ്രോയിഡ് വൺ സ്മാർട്ട്‌ഫോൺ സംപ്തംബറിൽ വിപണിയിൽ എത്തുന്നു. ഗൂഗിളിലുമായി ചേർന്ന് ഷവോമി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആൻഡ്രോയ്ഡ് വൺ സ്മാർട്ട്‌ഫോൺ ആണ് എംഐ എ1.

ഗൂഗിൾ പ്ലേ പ്രൊടക്ട് വഴി സുരക്ഷിതമായ അപ്‌ഡേറ്റുകൾ ഫോണിൽ ലഭ്യമാകും. എംഐ എ1 ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയാൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിൽ ഓട്ടോമാറ്റിക്കായിട്ട് സേവ് ചെയ്യപ്പെടും. 12 മെഗാപിക്‌സൽ സെൻസറുകളുടെ ഡ്യുവൽ റിയർ ക്യാമറകളാണ് എംഐ എ1 ന്റെ സവിശേഷത.

പ്രൈമറി സെൻസർ സ്‌പോർട്‌സ് വൈഡ് ആംഗിൾ ലെൻസും , സെക്കൻഡറി ക്യാമറ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തുന്നു.കൂടാതെ ഫോണിൽ 2x ഒപ്റ്റിക്കൽ സൂം, 10x ഡിജിറ്റൽ സൂം ലഭിക്കുന്നു. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയും , ഗോറില്ലാ ഗ്ലാസ് പരിരക്ഷയോടൊപ്പം 1920 x 1080 പിക്‌സൽ റെസൊലൂഷനുമാണ് മറ്റൊരു സവിശേഷത.

4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്ന ഫോൺ 14 നാനോമീറ്റർ ഫിൻഫെറ്റ് ടെക്ക്‌നോളജിയിൽ രൂപകൽപന ചെയ്ത ക്വാൽകോം 625 ഒക്ടാകോർ പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ ഗ്രാഫൈറ്റ് ഷീറ്റുള്ളതിനാൽ താപനില 2 ഡിഗ്രി കുറയ്ക്കുന്നു. ഉയർന്ന നിലവാരമുള്ള ഓഡിയോക്ക് 10V സ്മാർട് പിഎ ഫീച്ചറും ഫോണിൽ ഉണ്ട്.

3080 എംഎഎച് ബാറ്ററിയാണ് ഫോണിലുള്ളത്. 4 ജി ലൈറ്റ് , ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ് സി പോർട്ട്, ഡ്യുവൽ സിം തുടങ്ങിയവ കണക്റ്റിവിറ്റിയുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്യുന്നു.

14,999 രൂപ വിലയുള്ള ഫോൺ 2017 സെപ്തംബർ 12 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ഫ്‌ലിപ്കാർട്ട് വഴി ലഭ്യമാകും. കൂടാതെ മൈ ഹോം ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ സ്റ്റോറുകളിലും മറ്റും വരും ദിനങ്ങളിൽ ഫോൺ ലഭ്യമായി തുടങ്ങും .

xiaomi android one in market from sept 12

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top