സദ്യ വിളമ്പി ഓണമാഘോഷിച്ച് ബോളിവുഡ് താരങ്ങൾ

നമ്മൾ മലയാളികൾക്ക് മാത്രമല്ല അങ്ങ് ബോളിവുഡിലുമുണ്ട് ഓണാഘോഷം എന്ന് കാണിച്ച് തന്നിരിക്കുകയാണ് താരങ്ങൾ. ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, മലയ്ക അറോറ, അമൃത അറോറ, ഭർത്താവ് ശക്കീൽ ലഡാക് എന്നിവരാണ് ഒരുമിച്ചിരുന്ന് സദ്യയുണ്ട് ഓണമാഘോഷിച്ചത്.
സദ്യയിൽ മാത്രം ഒതുക്കിയിലെ താരപ്പടയുടെ ഓണാഘോഷം. ചിലർ സെറ്റുസാരിയുടുത്തും, അതിന് സാധിക്കാത്തവർ വെള്ളയും, മഞ്ഞും കലർന്ന നിറങ്ങളിൽ വസ്ത്രം ധരിച്ചും ഓണം ‘ഫീൽ’ നിലനിറുത്തി.
A post shared by Malaika Arora Khan (@malaikaarorakhanofficial) on
ഓണസദ്യയെക്കാൾ തനിക്ക് പ്രിയങ്കരമായ മറ്റൊരു ഭക്ഷണവുമില്ലെന്നും ലോകത്തെ അറ്റവും മികച്ച പാചകക്കാരിയാണ് തന്റെ അമ്മ ജോയ്‌സ് അറോറയെന്നും സദ്യയുടെ ചിത്രത്തിന് താരം അടിക്കുറിപ്പെഴുതിയിരുന്നു.
A post shared by Malaika Arora Khan (@malaikaarorakhanofficial) on
കഴിഞ്ഞ വർഷവും മല്ലിക ഓറോറ ഓണസദ്യ കഴിച്ച് ഓണം ആഘോഷിച്ചിരുന്നു. മല്ലിക അറോറ, സഹോദരി അമൃത അറോറ, അമ്മ ജോയ്‌സ് അറോറ എന്നിവർക്കൊപ്പമാണ് താരം കഴിഞ്ഞ വർഷം ഓണം ആഘോഷിച്ചത്.
Malaika Arora Karisma Kapoor have sadhya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here