Advertisement

ഗോ സംരക്ഷകരെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

September 6, 2017
1 minute Read
cow.cow

ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി.

തുഷാർ ഗാന്ധി നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അക്രമ സംഭവങ്ങൾ കൂടിവരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാർ ഗാന്ധി പരാതി നൽകിയത്.

സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഒരാഴ്ചയ്ക്കുള്ളിൽ പോലീസ് ഉദ്യോഗസ്ഥരെ അക്രമങ്ങൾ തടയാൻ ചുമതലപ്പെടുത്തണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം. ഈ ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാനും കോടതി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top