ബ്ലൂ വെയിൽ ഗെയിം; ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊലയാളി ഗെയിമായ ബ്ലൂ വെയിലിൽനിന്ന് രക്ഷിച്ച പെൺകുട്ടി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുർ സ്വദേശിനിയായ 17കാരിയാണ് ഒരിക്കൽ ആത്മഹത്യയിൽനിന്ന് രക്ഷിച്ചിട്ടും വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച്ച രാത്രിയാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുഹൃത്തിനെ കാണാനെന്നു പറഞ്ഞ് തിങ്കളാഴ്ച രാത്രിയാണ് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിമിംഗലത്തിന്റെ ചിത്രം പെൺകുട്ടിയുടെ കയ്യിൽ വരച്ച് വച്ചിരുന്നു. മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ ശേഷം അവൾ തടാകത്തിലേക്ക് ചാടുകയായിരുന്നു.
അന്ന് പെൺകുട്ടിയെ രക്ഷിച്ചെങ്കിലും വീണ്ടും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ഗുളിക കഴിച്ച് കുട്ടി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു.
ബ്ലൂ വെയിൽ ഗെയിം കളിയോടെ കുട്ടിയുടെ മാനസിക നില തെറ്റിയിട്ടുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ഡോക്ടർ രക്ഷിതാക്കളെ അറിയിച്ചു.
രണ്ട് കുട്ടികളെയാണ് ബ്ലൂ വെയിൽ ഗെയിമിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിൽ ഒരു കുട്ടി പഠാൻകോട്ട് സ്വദേശിയാണ്. 16 കാരനായ കുട്ടി ഫാനിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വീട്ടുകാർ കണ്ടെത്തിയതോടെയാണ് ഈ കുട്ടി രക്ഷപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here