പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടം, ത്രില്ലർ പോരിൽ കൊൽക്കത്തക്ക് ജയം

ഐപിഎൽ അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് ഒരു റൺസ് ജയം. കൊൽക്കത്തയുടെ 206 റൺസ് പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 8ന് 205ൽ അവസാനിച്ചു. സ്കോർ : 20 ഓവറിൽ കൊൽക്കത്ത 206/4, രാജസ്ഥാൻ 205/8. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 45 പന്തില്‍ 95 റണ്‍സടിച്ച് പൊരുതിയെങ്കിലും രാജസ്ഥാന് വിജയത്തിലേക്ക് എത്താനായില്ല.
ഇന്നത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബ് ലക്‌നൗവിനെ നേരിടുന്നു. ടോസ് നേടിയ LSG ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആകാശ് സിംഗിനാണ് ആദ്യ വിക്കറ്റ്. നിലവിൽ പഞ്ചാബ് 5 ഓവറിൽ 50 /2 എന്ന നിലയിലാണ്. പി ആര്യയുടെയും, ജോഷ് ഇന്ഗ്ലീസിന്റെയും വിക്കറ്റാണ് നഷ്ടമായത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയ ആന്ദ്രെ റസലിന്‍റെയും റഹ്മാനുള്ള ഗുര്‍ബാസ്, അംഗ്രിഷ് രഘുവംശി, അജിങ്ക്യാ രഹാനെ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തത്. 25 പന്തിൽ 57 റണ്‍സുമായി പുറത്താകാതെ ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
Story Highlights : IPL 2025 LSG VS Punjab live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here