ഗൗരി ലങ്കേഷിന്റെ കൊലപാതകം; റിപ്പബ്ലിക് ടി വി റിപ്പോർട്ടറെ പുറത്താക്കി ഷെഹല റഷീദ്

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയ്ക്കിടെ മാധ്യമ പ്രവർത്തകനെ പുറത്താക്കി. ടിപ്പബ്ലിക് ടി വിയുടെ മാധ്യമപ്രവർത്തകനെയാണ് പരിപാടി നടക്കുന്ന വേദിയിൽനിന്ന് പുറത്താക്കിയത്. ജെഎൻയു സ്റ്റുഡന്റ് യൂണിയൻ വൈസ് പ്രസിഡന്റ് ഷെഹല റഷീദിന് നേരെ മൈക്ക് നീട്ടിയതോടെയാണ് അവർ രോഷാകുലയാകുകയും ഇയാളെ പുറത്താക്കുകയുമായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വളച്ചൊടിയ്ക്കാൻ ശ്രമിക്കുകയാണ് റിപ്പബ്ലിക് ടി വിയെന്ന് തനിക്ക് നേരെ മൈക്ക് നീട്ടേണ്ടെന്ന് ആക്രോശിച്ചുകൊണ്ട് ഷെഹ്ല പറഞ്ഞു. റിപ്പബ്ലിക് ടി വിയെ ഇവിടെ ആവശ്യമില്ല. ഗൗരി ലങ്കേഷിന്റെ കൊലപാതകം മൂടി വയ്ക്കുന്നതിൽ അവർക്കും പങ്കുണ്ടെന്നും ഷെഹല വ്യക്തമാക്കി.
ഗൗരി ലങ്കേഷ് വെടിയേറ്റ് മരിയ്ക്കാൻ കാരണം സ്വത്ത് തർക്കമാണെന്നായിരുന്നു റിപ്പബ്ലിക് ടി വിയുടെ റിപ്പോർട്ട്. ഇത് ചാനലിനെതിരെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here