മുംബൈ സ്‌ഫോടനം;രണ്ട് പേർക്ക് വധശിക്ഷ

മുംബൈ സ്‌ഫോടന പരമ്പര കേസിൽ പ്രതികളായ താഹിർ മഷ്‌കന്റ്, ഫിറോസ് ഖാൻ എന്നിവർക്ക് വധശിക്ഷ. അബു സലീമിനും കരീമുള്ളഖാനും ജീവപര്യന്തം തടവ് ശിക്ഷയും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രത്യേക ടാഡ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 1993ൽ നടന്ന മുംബൈ സ്‌ഫോടന പരമ്പരയിൽ 257 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. പ്രത്യേക ടാഡ കോടതിയുടെ വിധിപ്രസ്താവം തുടരുകയാണ്. റിയ സിദ്ദീഖിയ്ക്ക് 10 വർഷം തടവ് ശിക്ഷയും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here