മെക്‌സിക്കോയിൽ വൻ ഭൂകമ്പം

മെക്‌സിക്കോ നഗരത്തിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ തെക്കൻതീരത്താണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.
പിജിജിയാപ്പൻ നഗരത്തിൽ നിന്ന് 76 മൈൽ തെക്ക് പടിഞ്ഞാറായി കടലിനടയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പടുന്നത്. 90 സെക്കൻഡു നേരം ഭൂകമ്പം നീണ്ടു നിന്നതായാണ് വിവരം. ആളുകൾ താമസസ്ഥലങ്ങളിൽ നിന്ന് ഇറങ്ങിയോടി. കെട്ടിടങ്ങൾ കുലുങ്ങി. 1985 ൽ ആയിരങ്ങൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിതെന്നാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here