പരിയാരം ദേശീയ പാതയിലെ അപകടം; ഒരാൾ മരിച്ചു

പരിയാരം ദേശീയ പാതയിൽ മെഡിക്കൽ, കോളജിന് മുന്നിൽ നിയന്ത്രണം വിട്ട മിനിലോറി ബസ് ഷെൽട്ടറിലേക്ക് പാഞ്ഞുകയറി ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. കൂത്തുപറമ്പ് കോട്ടയത്തങ്ങാടിയിലെ അസ്സു(65)ആണ് മരിച്ചത്. മിനിലോറി ഡ്രൈവർ ഉൾപ്പെടെ മറ്റു രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. അപകടം നടന്നയുടനെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച അസ്സുവിന്റെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് അസ്സു മരണമടഞ്ഞത്.
pariyaram national highway accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here