Advertisement

ജയ്പൂരിൽ ഏറ്റുമുട്ടൽ; കർഫ്യൂ പ്രഖ്യാപിച്ചു

September 9, 2017
1 minute Read
jaipur conflict curfew declared

ബൈക്ക് യാത്രിക്കാരായ ദമ്പതികളോട് പൊലിസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ജയ്പൂരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പത്ത് പൊലിസുകാർക്ക് പരുക്കേറ്റു. സംഭവസ്ഥലത്ത് പൊലിസ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

നാല് പൊലിസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
ജയ്പൂരിൽ രാംഗഞ്ച് മേഖലയിൽ പട്രോളിംങിനിടെ പോലീസ് ഉദ്യോഗസ്ഥൻ മോട്ടോർ ബൈക്ക് യാത്രികന്റെ ബൈക്ക് തടഞ്ഞ് നിർത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബൈക്ക് നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ആളെ ഉദ്യോഗസ്ഥൻ തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സംഘർഷം ഉടലെടുത്തത്.

പ്രദേശവാസിയ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പേർ പോലീസ് സ്‌റ്റേഷനു മുന്നിൽ പ്രകടനവുമായെത്തി. പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞു. പ്രകോപനം ശക്തമായതോടെ പോലീസ് പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു.

jaipur conflict curfew declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top