എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ശശികല

ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കോളണമെന്ന് എഴുത്തുകാരോട് ഹിന്ദു ഐക്യവേദി നേതാവ് ശശികല. ഇന്നലെ പറവൂരിലെ പൊതുയോഗത്തിലാണ് ശശികല വിവാദപരമായ പരാമര്‍ശം നടത്തിയത്. ഹോമം നടത്തിയില്ലെങ്കില്ഡ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല പറഞ്ഞു.
‘ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളെ ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുക എന്ന് പറയാന്‍ ഒരു ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യുഞ്ജയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാന്‍ പോയി കഴിച്ചോളിന്‍ അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം എന്നാണ് ശശികല പറഞ്ഞത്. ശശികല നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രസംഗവും പോലീസ് ശേഖരിച്ചു. ഇതിന്റെ പരിശോധന നടക്കുകയാണ്. അതേ സമയം വിഡി സതീശന്‍ ശശികലയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here