‘ദിലീപിന് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചില്ല’ : തുറന്നടിച്ച് ജയപ്രദ

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപിനെതിരെ തുറന്നടിച്ച് നടി ജയപ്രദ. ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടിരിക്കുന്നു..വളരെ ഖോദകരമായ അവസ്ഥായണിതെന്നും അളുടേതല്ലാത്ത കുറ്റങ്ങളുടെ പേരിലാണ് താരത്തിന് ഇത് അനുഭവിക്കേണ്ടി വന്നതെന്നും ജയപ്രദ പറഞ്ഞു.
എന്തൊക്കയാണെങ്കിലും അക്രമിക്കപ്പെട്ട നടി സ്ത്രീയാണെന്നും രണ്ടാമതാണ് അവളൊരു നടിയാകുന്നതെന്നും താരം പറഞ്ഞു. താനൊരിക്കലും പ്രതീക്ഷിച്ചില്ല ദിലീപിന് ഇത്രയുമൊക്കെ ചെയ്യാനാകുമെന്നും ജയപ്രദ കൂട്ടിച്ചേർത്തു.
‘അദ്ദേഹത്തിനു ജനങ്ങളോട് ഒരു ഉത്തരവാദിത്വമുണ്ടാകേണ്ടതായിരുന്നു. ഒരു നടൻ എന്ന നിലയ്ക്കു ജനങ്ങൾ നൽകിയ ബഹുമാനവും സ്‌നേഹവും മറക്കാൻ പാടില്ലായിരുന്നു. അവളെ ഒറ്റപ്പെടുത്താത്ത തരത്തിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി ഈ ആഘാതത്തിൽനിന്നു മുക്തമാകാൻ സഹായിക്കണം. അതു വഴി അവൾക്കു വേണ്ടുന്ന ധാർമ്മിക പിന്തുണ നൽകണം. അത് ഒരേസമയം മലയാള സിനിമയിൽനിന്നും കേരളത്തിലെ ജനങ്ങളിൽനിന്നുമുണ്ടാകണം, ‘ ജയപ്രദ പറഞ്ഞു.
വനിതാ താരസംഘടനയായ വുമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചതിന് മലയാളികളെ അഭിനന്ദിക്കുകയും ചെയ്തു ജയപ്രദ. സംഘടിച്ചുനിന്നു പ്രശ്‌നങ്ങളെ സമീപിക്കാൻ കഴിയണമെന്നും മറ്റു ഭാഷകളിലും ഇതു സംഭവിക്കണമെന്നും ഈ സംഘടന പക്ഷേ, സിനിമയ്ക്കുള്ളിൽ മാത്രം ഒതുങ്ങിപ്പോകരുത്, നിയമപരമായ പിന്തുണയും പൊലീസിന്റേയും ജുഡീഷ്യൽ സംവിധാനത്തിന്റേയും പിന്തുണയും ഉണ്ടാകണം. എങ്കിലേ പരിമിതികൾ മറികടക്കാനാവൂ എന്നും താരം പറഞ്ഞു.
actress jayaprada against dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here