Advertisement

പീഡിപ്പിക്കപ്പെട്ട പതിമൂന്ന് വയസുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

September 11, 2017
1 minute Read
child death 8 newborns died within 24hrs govt medical college

പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായ പതിമൂന്ന് വയസുകാരി ജന്മം നൽകിയ കുഞ്ഞ് മരിച്ചു. 32 ആഴ്ചകൾ പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇതിന് പിന്നാലെ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. എന്നാൽ ജനന സമയത്ത് മതിയായ ഭാരമില്ലാതിരുന്ന കുഞ്ഞ് 48 മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു.

പല അവയവങ്ങളും പൂർണ വളർച്ചയെത്താതെയാണ് കുട്ടി ജനിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസ്സ തടസ്സമുള്ളതിനാൽ കുഞ്ഞിനി കൃത്രിമമായി ഓക്‌സിജൻ നൽകി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടർന്ന് കുട്ടിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Baby born to 13-year-old Mumbai rape survivor dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top