Advertisement

മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു

September 11, 2017
1 minute Read
christian college

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു.  ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികവും അനുസ്മരണവുമാണ് കോളേജില്‍ സംപ്രേക്ഷണം ചെയ്തത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തിവച്ചു.

പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ എല്ലാ സർവകലാശാലകളിലും സംപ്രക്ഷണം ചെയ്യാൻ യുജിസി നിർദേശം നൽകിയിരുന്നു.  ഇതേത്തുടര്‍ന്നായിരുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പ്രസംഗം സം‌പ്രേഷണം ചെയ്തത്.

‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ: സങ്കല്പത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്’ എന്ന വിഷയത്തിൽ ഊന്നിയാണ്  പ്രധാനമന്ത്രി സംസാരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top