കാസർകോട് വിദ്യാർത്ഥിനി മുങ്ങിമരിച്ചു

കുളത്തിൽ അലക്കാൻ പോയ പ്ലസ് വൺ വിദ്യാർഥിനി മുങ്ങി മരിച്ചു. കാസർകോട് ബന്തടുക്ക കുറ്റിക്കോൽ ചായിത്തടുക്കത്തെ ടാപ്പിങ് തൊഴിലാളിയായ വിത്സൺമോളി എന്നിവരുടെ മകൾ സിനി (16 ) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ബേത്തൂർപാറ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ സിനി വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം അമ്മയോടൊപ്പം തുണികൾ അലക്കാനായി തൊട്ടടുത്ത കുളത്തിലേക്കു പോയിരുന്നു.
മോളി തുണി അലക്കി കൊണ്ടിരിക്കെ കുളിക്കാനിറങ്ങിയ സിനി കുളത്തിൽ മുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് മോളി ബഹളം വച്ച് ആളുകളെ കൂട്ടി സിനിയെ കുളത്തിൽ നിന്നും പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയിലും ശേഷം കാസർക്കോട്ടെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kasargod student drowned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here