Advertisement

ആത്മഹത്യയുടെ വക്കിലാണോ ? നിങ്ങളെ സഹായിക്കാൻ ഈ ആപ്പിനാകും !!

September 12, 2017
Google News 1 minute Read
Mobile application to get rid of suicidal thoughts

വൈകാരിക വിഷമം അനുഭവിക്കുന്നവർക്ക് പിന്തുണയുമായി മൊബൈൽ ആപ്പ്. സൗജന്യ മൊബൈൽ ആപ്ലിക്കേഷനുമായി മുബൈയിലെ ഒരു കൂട്ടം ഡോക്ടർമാർ രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയിലെ ജൂനോ ക്ലിനിക്കിലെ മന:ശാസ്ത്ര വിദഗ്ധനായ ഡോ.മിലൻ ബാലകൃഷ്ണനും സംഘവുമാണ് മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തത്. ആത്മഹത്യ എന്ന തീരുമാനത്തിലെത്തുന്നതിന് മുമ്പെ നൂറ് തവണ അവരെ കൊണ്ട് ചിന്തിപ്പിക്കുക എന്നതാണ് മൊബൈൽ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആത്മഹത്യ തടയുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് പിന്തുണ നൽകുകയാണ് ആപ്പിന്റെ ലക്ഷ്യം.അമ്പത് ആത്മഹത്യ പ്രതിരോധ ഹെൽപ് ലൈൻ നമ്പർ ഉൾപ്പെട്ടതാണ് മൊബൈൽ ആപ്പ്. പ്ലേ സ്റ്റോറിൽ നിന്ന് മൊബൈൽ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

 

Mobile application to get rid of suicidal thoughts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here