Advertisement

ടെക്സ്‌റ്റൈസിൽ മൂർഖൻ പാമ്പ്; ജീവനക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

September 12, 2017
0 minutes Read
textiles

വസ്ത്ര വ്യാപാരശാലയിലേക്കെത്തിയ കുടുംബത്തിന് മുന്നിലേക്കെത്തിയത് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പ്. എറണാകുളം ആലുവയിലെ അമ്പാടി ടെക്‌സ്റ്റൈൽസിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ടെക്‌സറ്റൈൽസിലെ ഒന്നാം നിലയിലുള്ള വനിതാ വിഭാഗത്തിൽ വസ്ത്രങ്ങൾ കൂട്ടിയിട്ട ബോക്‌സുകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാരി ബോക്‌സെടുക്കാനായി എത്തിയപ്പോൾ പാമ്പ് ചീറ്റുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയോടെ വനം വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top