എറണാകുളം – ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു

എറണാകുളം – ഷൊർണ്ണൂർ MEMU ട്രെയിൻ നിലമ്പൂർ വരെ ദീർഘിപ്പിച്ചു. ട്രെയിൻ നമ്പർ 66325/66326 പ്രവർത്തനം ആരംഭിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര മന്ത്രി ജോർജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ജൂൺ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുൻപിൽ അവതരിപ്പിച്ചത്. ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു.
കേന്ദ്ര റെയിൽ മന്ത്രിക്ക് ബിജെപി അധ്യക്ഷൻ നന്ദി അറിയിച്ചു. വികസിത കേരളത്തിനായി റെയിൽ ഗതാഗതം കൂടുതൽ മേഖലകളിലേക്ക് എത്തിക്കാൻ ബിജെപിയും കേന്ദ്ര സർക്കാരും പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Story Highlights : Ernakulam – Shoranur MEMU train extended to Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here