Advertisement

തലയിലെ മുഴ നീക്കം ചെയ്യുമ്പോഴും നന്ദിനി മൊബൈലില്‍ ഗെയിം കളിച്ചു, സംസാരിച്ചു!!

September 12, 2017
1 minute Read
surgery

തലയിലെ ട്യൂമര്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്യുകയായിരുന്നു, പത്തു വയസ്സുകാരി നന്ദിനിയുടെ…, പക്ഷേ അപ്പോഴും സംസാരിക്കുകയായിരുന്നു, കൈ കാല്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇടവേളകളില്‍ മൊബൈലില്‍ തന്റെ പ്രിയപ്പെട്ട ഗെയിം കാന്റി ക്രഷും കളിച്ചു. ചെന്നൈയിലെ എസ്.ആര്‍.എം. ഇന്‍സ്റ്റിറ്റിയൂട്ട്സ് ഫോര്‍ മെഡിക്കല്‍ സയന്‍സിലാണ്(സിംസ്) അബോധവസ്ഥയിലാക്കാതെ നന്ദിനിയെ സര്‍ജറിക്ക് വിധേയമാക്കിയത്.

പെട്ടെന്ന് വന്ന അപസ്മാരത്തെ തുടര്‍ന്നാണ്  നന്ദിനിയെ ഓപ്പറേഷന് വിധേയയാക്കിയത്. ഇടത് കാല്‍,കൈ തുടങ്ങിയ ശരീരത്തിന്‍റെ ഇടതുഭാഗങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗത്താണ് ടൂമര്‍ ഉണ്ടായത്. ഇത് വേഗം നീക്കം ചെയ്തില്ലെങ്കില്‍ നന്ദിനിയുടെ ജീവന് തന്നെ അപകടം ഉണ്ടായേക്കാം എന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പെട്ടെന്ന് തന്ന ഓപ്പറേഷന്‍ നടത്തിയതും. എന്നാല്‍

നന്ദിനിയെ മയക്കിയതിന് ശേഷം സര്‍ജറി ചെയ്താല്‍ തലച്ചോറിലെ ചില നാഡിയില്‍ സ്പര്‍ശിച്ചാല്‍ ചിലപ്പോള്‍ പരാലിസിസ് പോലും സംഭവിക്കാം എന്ന അവസ്ഥയായിരുന്നു. ഇതെ തുടര്‍ന്ന് ബോധം കെടുത്താതെ ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ജറി വിജയമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top