Advertisement

മൊബൈൽ വഴി പണം അടിച്ചുമാറ്റുന്ന വൈറസ് ഇന്ത്യയിൽ !! സൈബർ ലോകം ആശങ്കയിൽ

September 12, 2017
Google News 1 minute Read
virus looting money through mobile grips india

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി മൊബൈൽ വഴി പണം മോഷ്ടിക്കുന്ന വൈറസുകൾ ഇന്ത്യയിൽ പിടിമുറുക്കുന്നു. സാഫെകോപ്പി എന്ന ട്രോജൻ വിഭാഗത്തിൽപ്പെട്ടതാണ് ഈ വൈറസുകൾ.

പ്രമുഖ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ കമ്പനിയായ കാസ്പർസ്‌കി ലാബ് ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത്. മൊബൈൽ ഫോണിലെ വാലറ്റ് ആപ്പുകൾ, പേമെന്റ് ആപ്പുകൾ എന്നിവ വഴി ഉപഭോക്താക്കളുടെ പണം ചോർത്തുന്ന മാൽവേർ ആണ് സാഫെകോപ്പി. മൊബൈലിലെ ഓൺലൈൻ പേമെന്റ് ഇടപാടുകാരെയാണ് ഈ വൈറസ് ലക്ഷ്യമിടുന്നത്.

മൊബൈൽഫോണിലേക്ക് കടത്തിവിടുന്ന പ്രത്യേകതരം കോഡ് വഴിയാണ് ഈ ട്രോജൻ മാൽവേർ ആക്രമണം നടത്തുന്നത്. ആപ്പിന്റെ രൂപത്തിൽ മൊബൈലിൽ തനിയെ ഇൻസ്റ്റാൾ ആകുന്ന ഈ പ്രോഗ്രാം, ഡബ്ല്യൂഎപി ബില്ലിങ് വഴിയാണ് ഉപഭോക്താവിന്റെ പണം ചോർത്തുന്നത്. ഫോണിൽ കിടക്കുന്ന ഈ അപ്പ്, നിശബ്ദമായി നിരവധി സർവ്വീസുകൾ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടാണ് പണമെല്ലാം ചോർത്തുന്നത്. ഇത് ഉപഭോക്താവ് അറിയുകയുമില്ല.

അതേസമയം ്‌സാഫെകോപ്പി ട്രോജനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നാണ് കാസ്പർസ്‌കൈ അറിയിച്ചിരിക്കുന്നത്.

virus looting money through mobile grips india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here