ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണക്കോടിയുമായി വനിതകൾ

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഓണക്കോടിയുമായെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് വനിതാ സംഘം. നടിയുടെ വീട്ടിലെത്തിയാണ് അവർ ഓണക്കോടി സമ്മാനിച്ചത്. പ്രഫൊസർ സാറാ ജോസഫ് അടക്കമുള്ള വിങ്‌സ് സംഘടനയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
നടിയെ ആക്രമിച്ച കേസിൽ പ്രതിയായി വിചാരണ തടവിൽ കഴിയുന്ന ദിലീപിന് നടൻമാർ ആലുവ സബ്ജയിലിലെത്തി ഓണക്കോടി നൽകി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടിയ്‌ക്കൊപ്പമെന്ന പ്രഖ്യാപനവുമായി വനിതാ സംഘടനകൾ രംഗത്തെത്തിയത്.
ആക്രമിക്കപ്പെട്ട സംഭവം തുറന്ന് പറയുകയും സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും പരാതിയിൽ ഉറച്ച് നിൽക്കുകയും ചെയ്തത് സ്ത്രീ സമൂഹത്തിന് പ്രചോദനം നൽകുന്നതാണെന്ന് ഓണക്കോടി നൽകിയതിന് ശേഷം സാറാ ജോസഫ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here