കണ്ണൂരില്‍ നടി പ്രണതിയെ ആക്രമിച്ചു

പ്രമുഖ നടി പ്രണതിയെയും മാതാവിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇവരുടെ പരാതിയെ തുടര്‍ന്ന് പ്രണതിയുടെ മാതാവിന്റെ സഹോദരന്‍ അരവിന്ദ് രത്നാകറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.മുന്‍കാല മലയാള ചലച്ചിത്ര നടന്‍ ജോസിന്റെ മകള്‍കൂടിയാണ് പ്രണതി.
അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ കാണാന്‍ ഹോളോവെ റോഡിലെ വീട്ടില്‍ എത്തിയപ്പോഴാണ് നടിയ്ക്കും അമ്മയ്ക്കും എതിരെ ആക്രമണം ഉണ്ടായത്. അപ്പോള്‍ അവിടേക്ക് നിറതോക്കുമായി കയറിവന്ന അരവിന്ദ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
pranathi jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here