കരുണ എസ്റ്റേറ്റിന് നികുതി അടയ്ക്കാനുള്ള അനുമതി റദ്ദാക്കി

കരുണ എസ്‌റ്റേനിന് നൽകിയ അനുമതി മന്ത്രിസഭാ യോഗം റദ്ദാക്കി. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്താണ് കരുണ എസ്‌റ്റേറ്റിൽനിന്ന് നികുതി സ്വീകരിക്കുന്നതു സംബന്ധിച്ച് അനുമതി നൽകിയത്. കരുണ എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കോടതിയിൽ തർക്കം നിലനിൽക്കെയാണ് 2016 മാർച്ചിൽ നികുതി സ്വീകരിക്കാൻ മുൻ സർക്കാർ തീരുമാനിച്ചത്.
യു.ഡി. എഫ് സർക്കാരിൻറെ അവസാനകാലത്ത് 2016 ജനുവരി 1 മുതൽ ഏപ്രിൽ 30 വരെയുളള വിവാദ മന്ത്രിസഭാതീരുമാനങ്ങൾ പുനഃപരിശോധിക്കാൻ പുതിയ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം തീർപ്പാക്കാതെ നികുതി സ്വീകരിച്ചത് തെറ്റാണെന്ന് ഉപസമിതി കണ്ടെത്തി.
തോട്ടം ഉടമകളെ സഹായിക്കാനാണ് ഈ ഉത്തരവ് ഇറക്കിയത്. ഉപസമിതിയുടെ ശുപാർശ പ്രകാരമാണ് അന്നത്തെ തീരുമാനം റദ്ദാക്കാൻ മന്ത്രിസഭ തീരുമാനിച്ചത്.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിൽ പോബ്‌സ് എസ്റ്റേറ്റിന്റെ കൈവശമുളള 800 ഏക്കർ ഭൂമിയാണ് കരും എസ്റ്റേറ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here