Advertisement

വിസ്മയങ്ങളൊളിപ്പിച്ച് ഐഫോണ്‍ 10

September 13, 2017
2 minutes Read
i phone

ആപ്പിള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിടുന്ന ദിവസമായിരുന്നു ഇന്നലെ. മൂന്ന് പുതിയ പതിപ്പുകളാണ് അധികൃതര്‍ ആപ്പിള്‍ പ്രേമികള്‍ക്കായി അവതരിപ്പിച്ചത്.ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ്,  ഐ ഫോണ്‍ 10എന്നിവയാണ് പുറത്തിറക്കിയത്.
ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ആപ്പിള്‍ മെഗാ ഇവന്റില്‍ വെച്ചാണ് മൂന്ന് മോഡലുകളും പുറത്തിറക്കിയത്.

Subscribe to watch more

ഹോം ബട്ടനില്ലാതയാണ് ഐഫോണ്‍ 10ന്റെ വരവ്.  സ്ക്രീനിന്റെ താഴെ അറ്റത്ത് സ്വൈപ്പ് ചെയ്താല്‍ ഹോം സ്ക്രീനിലെത്താം. 5.8 ഇഞ്ച് എഡ്ജ് ടു എഡ്ജ് സ്ക്രീനാണ് ഇതിന്റെ പ്രത്യേകത. ഫിംഗര്‍ പ്രിന്റ് സെന്‍സറിന് പകരം ഫോണ്‍ ഉടമയുടെ മുഖമാണ് സെന്‍സര്‍  ചെയ്യുന്നത്.  ഇരുട്ടത്ത് പോലും മുഖം തിരിച്ചറിയുന്ന ട്രൂ ഡെപ്‍ത്ത് ക്യാമറ സെന്‍സറാണ് ഇതിനായി ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇരട്ടകളാണെങ്കില്‍ പോലും ഇ ഫോണിന് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും നിങ്ങളുടെ അനുവാദമില്ലാതെ ഫോണ്‍ മറ്റൊരാള്‍ തുറക്കാന്‍ ഒരു മില്യനില്‍ ഒരു സാധ്യത മാത്രമേ ഉള്ളൂവെന്നും അധികൃതകര്‍ അവകാശപ്പെടുന്നു. മുന്നിലും പിന്നിലുമായി  12 മെഗാ പിക്സല്‍ വീതമുള്ള ക്യാമറകളാണ് ഉപയോഗിച്ചിരിക്കുന്നത്.  ക്വാഡ് എല്‍.ഇ.ഡിയോട് കൂടിയ ഡ്യുവല്‍ ഫ്ലാഷാണ് പിന്‍ ക്യാമറകളിലുള്ളത്.  ഇപ്പോഴുള്ള ഐ ഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ അധിക ബാറ്ററി ബാക്ക് അപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വയര്‍ലെസ് ചാര്‍ജ്ജിങ് സംവിധാനവുമുണ്ടാകും.ബേസെല്‍ ലെസ് ഡിസൈനാണ് മറ്റൊരു പ്രത്യേകത. നവംബര്‍ മൂന്നിനായിരിക്കും ഐ ഫോണ്‍ 10 ഇന്ത്യയില്‍ എത്തുന്നത്. 64 ജി.ബി സംഭരണ ശേഷിയുള്ള മോഡലിന് 89,000 രൂപയും 256 ജി.ബി മോഡലിന് 102,000 രൂപയുമാണ് ഇന്ത്യയിലെ വില.

Subscribe to watch more

ആറ് കോറുകളുള്ള A11 ബയോണിക് ചിപ്പുകളും 64 ബിറ്റ് ഡിസൈനുമാണ് ഐഫോണ്‍ 8ന്റേയും 8 പ്ലസിന്റെയും പ്രത്യേകത. 4.7 ഇഞ്ച് ഡിസ്പ്ലേയാണ് 8ല്‍.8 പ്ലസില്‍ ഡിസ്പ്ലേ 5.5 ഇഞ്ചും. ഐ ഫോണ്‍ 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഐഫോണ്‍ 8ല്‍ 12 മെഗാ പിക്സലുള്ള ഒറ്റ ക്യാമറയും ആയിരിക്കും പിന്നില്‍ ഉണ്ടാവുക. 7 മെഗാപിക്സലാണ് രണ്ട് മോഡലുകളിലെയും മുന്‍ ക്യാമറ. റെറ്റിന ഫ്ലാഷുമുണ്ട്. ഗെയിമുകള്‍ക്കായി ഓഗ്മെന്റഡ് റിയാലിറ്റിയും പുതിയ മോഡലുകളിലുണ്ടാവും. വയര്‍ലെസ് ചാര്‍ജ്ജിങ്ങ് സംവിധാനവും ഈ രണ്ട് മോഡലുകളിലുമുണ്ട്. 64ജി.ബി, 256 ജി.ബി സംഭരണ ശേഷികളിലാണ് ഇവ പുറത്തിറങ്ങുന്നത്.

Subscribe to watch more

സെപ്തംബര്‍ 29ന് രണ്ട് മോഡലുകളും ഇന്ത്യയില്‍ ലഭ്യമാവും. ഐ ഫോണ്‍ 8ന്റെ 64 ജി.ബി പതിപ്പിന് 64,000 രൂപയും 256 ജി.ബി പതിപ്പിന് 77,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില. 8 പ്ലസിന്റെ 64 ജി.ബി മോഡലിന് 73,000 രൂപയും 256 ജി.ബി മോഡലിന് 86,000 രൂപയുമാണ് ഇന്ത്യയില്‍. ഗോള്‍ഡന്‍, സില്‍വര്‍, സ്പേസ് ഗ്രേ അടക്കം മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top