സുജാതയും രാമലീലയും തീയറ്ററില്‍ നേര്‍ക്കുനേര്‍ പോരാടും

നടി ആക്രമിക്കപ്പെട്ട കേസില്‍ തടവിലായ ദിലീപിന്റേയും മഞ്ജു വാര്യരുടേയും രണ്ട് ചിത്രങ്ങള്‍ തീയറ്ററില്‍ നേര്‍ക്കുനേര്‍ പോരാടും. സെപ്തംബര്‍ 28നാണ് ഇരു ചിത്രങ്ങളും റീലീസിനേത്തുന്നത്.ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരാണ് അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്. ദിലീപിനേയും ആക്രമിക്കപ്പെട്ട നടിയേയും പിന്തുണയ്ക്കുന്നവ്ര ചേരി തിരിഞ്ഞ് ഇരു പടത്തിനും ഇടിച്ചു കേറുമെന്നാണ് ആരാധകര്‍ തന്നെ വ്യക്തമാക്കുന്നത്.
ഇത് ആദ്യമായാണ് ഇരുവരുടേയും ചിത്രങ്ങള്‍ ഒരു ദിവസം റിലീസിന് എത്തുന്നത്. നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. തിരുവനന്തപുരത്തുകാരിയായ സുജാത എന്ന കേന്ദ്ര കഥാപാത്രമായി മഞ്ജു ഇതില്‍ വേഷമിടുന്നത്.
ജൂലൈയിലാണ് രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റീലീസ് നീളുകയായിരുന്നു. ജാമ്യം കിട്ടിയതിന് ശേഷം റിലീസ് ചെയ്യാം എന്ന് കരുതിയെങ്കിലും ജാമ്യം നീണ്ടതോടെ റിലീസ് നീണ്ടു.
dileep and manju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here