Advertisement

രാമലീലയ്ക്ക് സംരക്ഷണം വേണമെന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

September 14, 2017
0 minutes Read
ramaleela no protection for ramleela

നടിയെ ആക്രമിച്ച കേസിൽ വിചാരണ തടവിൽ കഴിയുന്ന നടൻ ദിലീപിന്റെ ചിത്രം രാമലീലയ്ക്ക് സംരക്ഷണം ആവശ്യപ്പെട്ട് അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ കോടതി ഇടപെട്ടില്ല. റിലീസ് ചെയ്യാത്ത ചിത്രത്തിന് സംരക്ഷണം നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അതേസമയം ചിത്രം റിലീസ് ചെയ്തതിന് ശേഷമം പ്രശ്‌നമുണ്ടായാൽ വേണ്ട നടപടിയെടുക്കാമെന്നും കോടതി വ്യക്തമാക്കി.

സെപ്തംബർ 28നാണ് രാമലീല റിലീസ് ചെയ്യുന്നത്. ദിലീപ് ജയിലിലായ സാഹചര്യത്തിൽ ചിത്രം റിലീസ് ചെയ്യേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് തീയതി പ്രഖ്യാപിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top