ആ 18മാസത്തില്‍ ഒരിക്കല്‍ പോലും മരണത്തെ ഭയപ്പെട്ടില്ല: ടോം ഉഴുന്നാലില്‍

യെമനില്‍ ഭീകരരുടെ തടവില്‍ ഒന്നരക്കൊല്ലത്തോളം താമസിച്ച താന്‍ ഒരിക്കല്‍ പോലും മരത്തെ ഭയപ്പെട്ടിട്ടില്ലെന്ന് ടോം ഉഴുന്നാലില്‍. പിടിയിലാകുമ്പോള്‍ ധരിച്ച വസ്ത്രം തന്നെയാണ് മോചിതനാകുംവരെ ധരിച്ചത്. അറബിയും അല്‍പം ഇംഗ്ലീഷും മാത്രം സംസാരിക്കാന്‍ അറിയുന്നവരായിരുന്നു അവര്‍. ഒരിക്കല്‍ പോലും അവര്‍ മോശമായി തന്നോട് പെരുമാറിയില്ലെന്നും ഫാദര്‍ പറഞ്ഞു.കഴിക്കാന്‍ പ്രമേഹത്തിന്റെ മരുന്നുകള്‍ നല്‍കി. വത്തിക്കാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടോം ഉഴുന്നാലില്‍ ഭീകരര്‍ക്കൊപ്പമുള്ള നാളുകളെ കുറിച്ച് വ്യക്തമാക്കിയത്.
മൂന്ന് തവണയാണ് ഈ ഒന്നര വര്‍ഷത്തിനിടെ ഭീകരര്‍ ഇദ്ദേഹത്തേയും കൊണ്ട് താവളം മാറിയത്. 2016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത്. ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു ഇത്. തടവില്‍ കഴിഞ്ഞ നാളുകളിലെല്ലാം എന്നും മനസ് കൊണ്ട് കുര്‍ബാന അര്‍പ്പിച്ചിരുന്നുവെന്നും ഉഴുന്നാലില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here