ഫാദര്‍ ടോം ഉഴുന്നാലില്‍ കേരളത്തിലെത്തി

ഐഎസ് ഭീകരരില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ കൊച്ചിയില്‍ വിമാനമിറങ്ങി. ബംഗ്ലൂരുവില്‍ നിന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്. പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരളാ കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ് കെ.മാണി, എംഎല്‍എമാരായ ഹൈബി ഈഡന്‍, വി.ഡി. സതീശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവരും ഫാ.ടോമിനെ സ്വീകരിക്കാനെത്തി.
വെണ്ണല ഡോണ്‍ ബോസ്കോയിലേക്ക് പോയ അദ്ദേഹം കൊച്ചി സെന്‍റ് മേരീസ് ബസലിക്കയില്‍ എത്തി പ്രത്യേക പ്രാര്‍ഥന നടത്തും. ഇതിന് ശേഷം വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ സന്ദര്‍ശിക്കും. ഉച്ചയോടെ ഫാ. ടോം കോട്ടയത്തേക്ക് പോകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here