ഇറാക്കില്‍ ചാവേര്‍ ആക്രമണം; മരണം 74

ദക്ഷിണ ഇറാക്കിലെ നസ്‌റിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേറാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം 74 ആയി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സൈനികവേഷത്തിലെത്തിയ ഭീകരര്‍ നസ്‌റിയയിലെ റസ്റ്ററന്റില്‍ അതിക്രമിച്ചുകയറി അവിടെയുള്ളവരെ വെടിവയ്ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. തുടര്‍ന്നു റസ്റ്ററന്റിനു സമീപമുളള സൈനിക ചെക്കുപോസ്റ്റില്‍ കാര്‍ബോംബ് സ്‌ഫോടനവും ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് ഷിയാകളുടെ പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങളായ കര്‍ബല, നജഫ് നഗരങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
iraq
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here